രണ്ടു ദിവസായി ഇവിടെ എത്തിയിട്ട് ...വരുമ്പോ കാര്‍ഗോ പ്ലൈനില വന്നത്..ഇരുന്നതോ കോക്പിറ്റില്‍ ജീവിതത്തില്‍ അത്യമയിട്ട ഒരു പ്ലാനിന്റെ കോക്പിറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നത്...എന്തായാലും ഡ്രൈവറെ ( ലോഡ് വണ്ടി അല്ലെ അപ്പൊ ഡ്രൈവറെന്നൊക്കെ വിളിച്ച മതി )സോപടിച്ചു അങ്ങേരുടെ സീറ്റില്‍ കേറി ഇരുന്നു കൊറച്ചു ഫോട്ടോ സങ്ങടിപ്പിച്ചു എന്തായാലും നാടുകരെ കാണിച്ചു പേടിപ്പിക്കാലോ ഞാനൊരു സംഭവം ആണെന്ന്...അങ്ങിനെ ...എയര്‍പോര്‍ട്ടില്‍ എത്തിയപ്പോ നമ്മുടെ നാട്ടിലെ ബസ് സ്റ്റാന്റ് ഇതിലും വലുതാണല്ലോ എന്നാ കാര്യം ഓര്‍ത്തു..പിന്നെ ഇറങ്ങി ആഫ്രികന്‍ യുനിയന്‍ പട്ടാളകാരുടെ കൂടെ ക്യാമ്പിലേക്ക് വിട്ടു.എത്തിയപ്പോ തന്നെ നല്ല ന്യൂസ് തൊട്ടടുത്ത ക്യാമ്പ് അല്കുഇദയുദെ സഹോദരനായ അല്ഷബാബ് അടിച്ചു പൊളിച്ചു അവിടെ ഒപ്പന കളിക്കുന്നു എന്ന് .എന്തായാലും ചെക്ക് ഇന്‍ എല്ലാം കഴിഞ്ഞു റൂമില്‍ പൊയ്...അവിടെ പോയപ്പോ നല്ല രസമ ഒരു ചെറിയ റൂം( നമ്മുടെ നാട്ടിലൊക്കെ ബത്ത്രൂമിന് ഇതിലും വലുപ്പം കാണും ) ഒരു ബെഡ് ഉണ്ട് ഭാഗ്യം.. ഉഗാണ്ടയിലെ സെറ്റപ്പ് ഓര്‍ത്തപ്പോ വെറുതെ ചാടി പോരണ്ടായിരുന്നു എന്ന് തോന്നി പൊയ്...എന്തായാലും വന്നു പെട്ട് ഇനി അടുത്ത വണ്ടിക്കു തന്നെ തിരിച്ചു കേറി പോണം എന്നാ തീരുമാനത്തില്‍ വന്ന പണി തീര്‍ക്കാന്‍ വിചാരിച്ചു നോക്കുമ്പോ ഉണ്ട് ...നമ്മുടെ സഹോദരന്മാര്‍ ഉഗാണ്ടയിന്നു കേറ്റി വിടണ്ട സാധനങ്ങള്‍ പകുതി കേറ്റി വിട്ടില്ല.. പാമ്പ് കടിച്ചവന്റെ തലേല്‍ പിന്നേം തേങ്ങ വീണു എന്ന് പറഞ്ഞ പോലെ ആയി സ്ഥിതി....എന്തായാലും വന്നു പെട്ട് ഇനി ബാക്കി പരിപാടി കഴിഞ്ഞിട്ടേ പരിപാടി ഉള്ളു എന്ന് വിചാരിച്ചു ഞാന്‍ പരിപാടി തുടങ്ങി ....( ഉറക്ക്കം,,,തീറ്റി,,,,പിന്നെ പതിവ് ചാറ്റിങ് ചീറ്റിംഗ് ഇതൊക്കെ തന്നെ ..അല്ലാണ്ടെ ഇവിടെ എന്തോ ചെയ്യാനാ..) അങ്ങിനെ അടുത്ത ദിവസത്തെ ഫ്ല്യ്ടില്‍ സാധങ്ങള്‍ എല്ലാം എത്തി..എന്നാ ഉള്ള പണി തീര്‍ത്ത വേഗം വണ്ടി കേരലോ എന്നാ ആഗ്രഹം കൊണ്ട് ...ഞാന്‍ കൊറച്ചു ജോലിക്കാരെ വേണം VSAT ചെയ്യാനാ എന്ന് പറഞ്ഞപ്പോ എത്ര പേരെ വേണമെങ്കിലും തരാം എന്ന് ക്യാമ്പ് മാനേജര്‍ പറഞ്ഞത് ഇത്രേം വല്ല്യ ചതി ആവും എന്ന് വിചാരിച്ചിരുന്നില്ല...ആദ്യം കൊറച്ചു Burundi Soldiers ...ഫ്രഞ്ച് മാത്രമേ അറിയൂ..ഫ്രെഞ്ചില്‍ അഞ്ചും മൂനും ഒന്‍പതു എന്ന് എഴുതാന്‍ അറിയാത്ത എന്റടുത്തു നാല് Soldiers VSAT ടെര്‍മിനല്‍ അസെമ്ബ്ല്‍ ചെയ്യാന്‍ വന്നാലുള്ള സ്ഥിതി ഏകദേശം ഊഹിക്കാലോ...വരാനുള്ളത് വഴിയില്‍ തന്ഗൂല എന്നുള്ളത് കൊണ്ടും ഫ്രെഞ്ചില്‍ മേര്സി ബുക്കു എന്നൊരു വാക്ക് എവിടെയും വെച്ച് കാച്ചാന്‍ അറിയവുന്നതോണ്ടും ഞാന്‍ ഗ്രൂപ്പ് കമ്മന്ടെരിനോട് പറഞ്ഞു നോ പ്രോബ്ലം ഐ വില്‍ മാനേജ് എന്ന് ...അഹഘാരം ആയോ എന്ന് പിന്നെ തോന്നാതെ ഇല്ല എന്നാലും പറഞ്ഞ വാക്കല്ലേ ഇനി മാറി പറയുന്നതെങ്ങിനാ എന്ന ഗതികേട് ആലോചിച്ചു അവരെ കൊണ്ട് തന്നെ അഡ്ജസ്റ്റ് ചെയ്തു...ദൂരദര്സന്‍ ടീവിയില്‍ പണ്ട് ചെവി കേള്കതവര്കുള്ള വാര്‍ത്ത വായിക്കുമ്പോ നോക്കി ചിരിച്ചിരുന്ന ഞാന്‍ അതില്‍ കണ്ട അടവുകള്‍ എല്ലാം പയറ്റി ഉച്ച അയപ്പോളെക്കും പണി തീര്‍ത്തു( അപ്പോളേക്കും എന്റെ പണി തീര്നിരുന്നു )...ഇനി ബാക്കി ഉള്ളത് അത് എടുത്തു മൌന്റ്റ് ചെയ്യണം പിന്നെ അല്ലിഗ്ന്‍ ചെയ്യണം... അസംബിള്‍ ചെയ്തു വന്നപ്പോളേക്കും പകുതി ഫ്രഞ്ച് ഞാനും പകുതി മലയാളം അവരും പഠിച്ചു....ഇനി വര്കപനിയും കൂടി ഞാന്‍ തന്നെ എടുക്കേണ്ടി വരുമോ എന്ന പേടിയോടെ അത് ചെയ്യാന്‍ വന്നവരെ തപ്പി നോക്കിയപ്പോ ഉണ്ട് കൊറേ സോമാലിയകര്‍ പേപെരിലും ടീവിയിലും കണ്ട പോലെ ഉള്ളവരൊന്നും അല്ല നല്ല തടിമാടന്മാര്‍ ..അറബി മാത്രമേ പറയു..എനിക്കനെങ്ങില്‍ അറബില്‍ അസ്സലു അലൈകും അലൈകും അസ്സലം എന്ന ഒരു വാക്ക് മാത്രം അറിയാം ..മമുകോയ ഏതോ ഒരു സിനിമയില്‍ പറയുന്നത് കേട്ടുള്ള ഓര്‍മയ .എന്തായാലും ഇന്ന് എനിക്ക് പണിയായി എന്ന് ഒറപ്പിച്ചു ഞാന്‍ അവര്ക് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ വേണ്ടി ലാംഗ്വേജ് ട്രാന്സിലടോര്‍ നോക്കിയപ്പോ ആ തെണ്ടി എവിടെയോ മുങ്ങിയിരിക്കുന്നു...ഭഗവാനെ ഇന്ന് ഈ പണി തീര്തില്ലേ നാളെ ഫ്ല്യ്ടില്‍ പോവല് നടകൂലല്ലോ എന്ന ചിന്ത എന്നെ അകെ വികരബരിതനക്കി എന്തായാലും ബുറുണ്ടികാരെ മാനേജ് ചെയ്ത ആ കന്ഫിടെന്‍സ് വെച്ച് ഇവരെ മാനേജ് ചെയ്യാന്‍ നോക്കി .....ഞാന്‍ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഫ്രെഞ്ചില്‍ അറിയാവുന്ന പോലെ ഇവര്‍ക് ഇംഗ്ലീഷ് ഓക്കേ നോ പ്രോബ്ലം എന്നൊരു വാക്ക് മാത്രെ അറിയൂ എന്ന് കൊറച്ചു കഴിഞ്ഞപ്പോളെക്കും മനസ്സിലായി....ഒരു പത്തു മിനുട്ട് എനിക്ക് രസമായി തോന്നി പിന്നെ പ്രാന്ത് പിടിച്ചു തുടങ്ങി ഞാന്‍ പറയുന്നതൊക്കെ കേട്ട് അവര് ചിരിച്ചു കൊണ്ട് എന്തൊക്കെയോ എന്നെ തെറി വിളിചോണ്ടിരുന്നു എനിക്ക് മനസ്സിലവൂലല്ലോ (ദ്രോഹികള്‍ ഞാന്‍ അറബി പഠിച്ചിട്ടു വരട്ടെ ഒരു പാഠം ഞാന്‍ പഠിപ്പിക്കും )....ഞാന്‍ ആണേല്‍ നാളത്തേ ഫ്ല്യ്റ്റ് മിസ്സാവുന്ന കാര്യം ഓര്‍ത്തു നാടുകരെ മൊത്തം തെറി വിളിച്ചോണ്ട് നടക്കുവായിരുന്നു...അവസാനം അതിലെ ഒരുത്തന്‍ പറഞ്ഞ ഒരു അറബി വാക്ക് കേട്ട് ഞാനും അത് പറഞ്ഞു കൂടെ സുരേഷ് ഗോപി ചേട്ടന്‍ പഠിപ്പിച്ച ഒരു ഷിറ്റും ചേര്‍ത്തങ്ങു പറഞ്ഞു...നോക്കുമ്പോ ഉണ്ട് അവിടെ മണ്ണ് മന്തി കൊണ്ടിരുന്നവനും സിമന്റ് കൂടി കൊണ്ടിരുന്നവനും എല്ലാം കൂടി കട്ടപരയും കൊടുവാളും പികസും ആയി വരുന്നു ...എനിക്ക് സംഗതി മനസ്സിലായി ...ഞാനാര മോന്‍... ഇവിടെ വന്നു നിന്റെ അടി കൊണ്ട് ചാവാന്‍ എന്റെ പട്ടിയെ കിട്ടും എന്ന് പറഞ്ഞോണ്ട് ഞാനൊരു ഓട്ടം (പാവം എന്റെ പട്ടി ഇരുപതു കൊല്ലം മുന്‍പേ മരിച്ചു പോയതാ ഇനിപ്പോ അവര്ക് കിട്ടുവാണേല്‍ കൊന്നോട്ടെ ).....പിന്നല്ല എന്റടുത്ത കളി ....ഞാന്‍ ആ ഓട്ടം ഒളിമ്പിക്സില്‍ എങ്ങന ഓടിയില്രുന്ണേല്‍ ഒറപ്പാ ഒരു ബ്രോന്‍സെ മേടെല്‍ എങ്കിലും കിട്ടും ഒറപ്പാ.. ചെന്ന് ഫുള്‍ സ്റ്റോപ്പ് ഇട്ടതു ക്യാമ്പ് മനജേരുടെ റൂമില്‍ ...അങ്ങേരോട് സംഗതി പറഞ്ഞപ്പോ അങ്ങേരു വേറെ ഒരു ലാംഗ്വേജ് ട്രന്സിലടോരിനെ ഒപ്പിച്ചു സംഗതി എന്താന്ന് തിരക്കാന്‍ പൊയ്...ട്രാന്സിലടോര്‍ തിരിച്ചു വന്നപോല സംഗതി മനസ്സിലായെ ...അതിലോരുതന്‍ എന്നെ എന്തോ വിളിച്ചത് കേട്ട് അത് പോലെ ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു നോക്കിയത് അവരുടെ നേതാവിന്റെ മുകതെക് പിന്നെ എങ്ങിനെ എന്നെ വെറുതെ വിടും...എനിക്കെന്തോ നല്ല ഭാഗ്യമുള്ള സമയമാ തിരിച്ചു പോയിട്ട് എന്തായാലും ഒരു ലോട്ടെരി എടുത്തു നോക്കണം
Wednesday, June 23, 2010
സോമാലിയന്‍ തെറി .....

Thursday, June 10, 2010
എയര്‍ ഹോസ്റെസ്
വിമാന യാത്ര പണ്ട് മുതലേ എനിക്ക് ഇഷ്ടമില്ല .പറയുന്നത് കേട്ട തോന്നും ചെറുപ്പത്തില്‍ സ്കൂളില്‍ പോവുന്നത് വരെ വിമാനത്തില്‍ ആയിരുന്നു എന്ന് ..ഈ സാധനം പറന്നു പൊങ്ങിയ എവിടെ ചെന്ന് ഇറങ്ങും എന്ന് ഭഗവാനെ അറിയൂ.. പ്രതെയ്കിച്ചു അത് ആഫ്രിക്കയിലേക്കുള്ള ഫ്ലൈറ്റ് ആണെങ്ങില്‍ പറയുകയും വേണ്ട ..പക്ഷെ എന്ത് ചെയ്യാം പോവാതെ നിവര്‍ത്തി ഇല്ലല്ലോ..അത് കൊണ്ട് തന്നെ അതില്‍ കേറിയ പിന്നെ ഞാന്‍ വളരെ ചുരുക്കം മാത്രമേ സ്വബോടതോടെ ഉണ്ടാവരുള്ള്...അസൂയാലുക്കള്‍ പലതും പറയും ഓസിനു കിട്ടുന്നത് കൊണ്ടാണ് ഇങ്ങനെ കുടിക്കുന്നതെന്നൊക്കെ പറയും...എങ്ങിനെ കുടിക്കതിരിക്കും .... അപ്സരസുകളെ പോലെ ഉള്ള തരുനിമാനികള്‍ വന്നു എന്താ ചേട്ടാ ഒന്നും കഴിക്കാതെ രണ്ടു പെഗ് അടിചൂടെ എന്ന് ചോദിക്കുമ്പോ എങ്ങിനെ വേണ്ട എന്ന് പറയും ..അങ്ങിനെ കുടിച്ചു കുടിച്ചു ചിലപ്പോ കോണ് തെറ്റി പോവുന്നത് മനുഷ്യ സഹചം.സത്യം പറയാലോ ഒരു പെഗ് ചോദിക്കുമ്പോ വിത്ത് ഐസ് ഓര്‍ വിത്തൌട്ട് ഐസ് എന്ന് എന്റെ ഭാര്യാ പോലും ചോദിക്കാറില്ല.. അത്രേം സ്നേഹത്തോടെ തരുമ്പോ എങ്ങിനെ വേണ്ട മോളെ എന്ന് പറയും.ഞാന്‍ കുടിക്കാറില്ല എന്ന് പറയും നമ്മുടെ സ്ടാട്ടസിനു മോശമല്ലേ ..അപ്പൊ കിട്ടുന്നതൊക്കെ മേടിച്ചു കുടിച്ചു പോവും..അങ്ങിനെ ഒരു പ്രാവശ്യം എമിരേറ്റ്സ് വിമാനത്തില്‍ ദുബായ് നിന്നും ഗാനയിലെക്ക്ക് പോവുന്ന വഴി ഒരു മാലാക (എയര്‍ ഹോസ്റ്റെസ് ) വന്നെന്നെ ഭയങ്കരമായ സ്വീകരണം ഞാന്‍ ഒരു വീ ഐ പീ ആണെന്ന് എങ്ങിനെയോ മനസ്സിലാക്കിയത് കൊണ്ടാവും ...ചേട്ടാ ചേട്ടനെന്താ വേണ്ടത് ഒരു പെഗ് എടുക്കട്ടെ...കുടിക്കാതെ ചേട്ടനെ ഞാന്‍ വിടൂല എന്ന് ഒറ്റ നിര്‍ബന്ദം...സത്യം പറയാലോ എന്റെ ഭാര്യാ പോലും ഇത്രേം സ്നേഹത്തോടെ എന്നെ നിര്‍ബണ്ടിക്കാറില്ല...ആ കുട്ടിയെ വിഷമിപ്പിക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല..അങ്ങിനെ ഒരു ഡബിള്‍ ലാര്‍ജ് മേടിച്ചു അടിച്ചു കഴിഞ്ഞപ്പോ പിന്നേം വന്നു നിര്‍ബണ്ടിക്കാന്‍ തുടങ്ങി ...ഇങ്ങനെ ആണേല്‍ ഈ ഫ്ലൈറ്റ് ഒരു മാസത്തേക്ക് ഗാനയില്‍ ഇതല്ലേ എന്ന് വരെ വിചാരിച്ചു പൊയ്.
അങ്ങിനെ എന്റെ സോമരസ പാനം നിര്ബാടം തുടര്‍ന് കൊണ്ടിരുന്നു ...അവരാനെങ്ങില്‍ എന്നെ നിര്‍ബണ്ടിച്ചും കൊണ്ടിരുന്നു..
അവസാനം കഥാ നായികാ മലാക വന്നെന്നോടു ചോദിച്ചു ചേട്ടാ ചേട്ടന് കാപി വേണോ എന്ന്..
( ഞാന്‍ മനസ്സില്‍ വിചാരിച്ചു ഭഗവാനെ ഇവരുടെ ബാര്‍ ഞാന്‍ ഒറ്റയ്ക്ക് ഇത്ര പെട്ടന്ന് കാലിയക്കിയോ എന്ന് ...എന്നിട്ട് മനസ്സില്‍ പറഞ്ഞു ബാലെ ഭേഷ് സിലീഷ് യു ആരെ ഗെറ്റിംഗ് ബെറ്റര്‍ )
കാപിയെങ്ങില്‍ കാപി കൊണ്ട് വാ കുഞ്ഞാടെ എന്ന് ഞാനും .പാഷാണം വേണമോ എന്ന് ചോദിച്ചാലും വേണം എന്ന് പറയുമായിരുന്നു ..
കാപി കപ്പില്‍ ഒഴിച്ച് കഴിഞ്ഞപ്പോ എനിക്കൊരു സംശയം കപ്പ് തല കുത്തനെ ആണോ പിടിചിരിക്കുന്നതെന്ന് ......(കുടിച്ച വിസ്കി എല്ലാം തലയ്ക്കു പിടിച്ചെന്നു മനസ്സിലായി )
എന്റെ സംശയം വളരെ കൂലുന്കുഷമായി കൂടി വരന്‍ തുടങ്ങി.അടുത്തിരിക്കുന്ന മഹാന്റെ തല്ലു മേടിച്ചു വെക്കാന്‍ ഒരു പേടിയുള്ളതു കൊണ്ട് ഞാന്‍ ആ പരീക്ഷണം നടത്തിയില്ല ..അങ്ങിനെ അവള് പിന്നേം വന്നപ്പോ ഞാന്‍ പരീക്ഷണം രണ്ടും കല്പിച്ചങ്ങു നടത്തി ...കപ്പ് നേരത്തേ തല കുത്തനെയ വെച്ചത് നേരെ വെച്ച് ഒഴിച്ച് താ എന്ന് പറഞ്ഞു കപ്പ് ഒറ്റ തിരിക്കല്‍ ..കപ്പിലെ കാപി മുഴുവന്‍ കൂടെ ഉണ്ടായിരുന്ന വെള്ളകരന്റെം മലകയുടെം മേലും .എന്ത് കൊണ്ടോ എന്നറിഞ്ഞൂടാ ആ വെള്ളകാരന് എന്നെ തല്ലാന്‍ തോന്നിയതും ഇല്ല...കൊലപാതക കുറ്റത്തിന് ജയിലില്‍ കിടക്കുന്നത് ഒര്താവും തല്ലഞ്ഞത്
പിന്നെ അവളെ ആ വഴിക്ക് കണ്ടിട്ടില്ല .
ഗുണപാഠം ....വിമാനത്തില്‍ കേറിയാല്‍ വെള്ളടിച്ചു കഴിഞ്ഞു കാപി കുടിക്കരുത് ..

Wednesday, June 9, 2010
കൊല ചിരി
ഒരു ബിസിനസ് നടത്തികൊണ്ട് പോവാനുള്ള ബുദ്ടിമുട്ടുകള്‍ ബിസിനസ് നടത്തിയാലെ മനസ്സിലാവു എന്ന് എനിക്ക് മനസ്സിലായത് .എന്റെ സെക്കന്റ് അറ്റെമ്പ്ടിലാണ് ....സാദാരണയായി ഓഫീസിന്നു പുറമേ എവിടേലും പോവുകയണേല്‍ ഞാനിപ്പോ വരം നീ ഒന്ന് ഇവിടെ ഇരിക്കണേ എന്ന് പറഞ്ഞു ഏതേലും മഹാപാപിയെ കടയില്‍ നിര്‍ത്തി മുങ്ങുക എന്റെ ഒരു സ്ഥിരം എര്പാട് ആയിരുന്നു. അത് കൊണ്ടു തന്നെ എന്നെ പറ്റി അറിവുള്ള ആരോടെങ്ങിലും അങ്ങിനെ പറഞ്ഞ അവരെ കണ്ടു പിടിക്കാന്‍ പേപ്പറില്‍ പരസ്യം കൊടുക്കണ്ട അവസ്ഥായാണ് ....എന്ത് കൊണ്ടോ അവര്കൊക്കെ അത്രയും വിശ്വാസമാണ് എന്നെ . എന്തായാലും എന്നെ കുറ്റം പറയാന്‍ പറ്റൂല കാരണം ഒരു പാവം സഹോദരന്‍ അവന്റെ കഷ്ടകാലത്തിനു ഒരു ദിവസം വന്നപ്പോ അവനോടു. ഡാ നീ ഇവിടെ നിക്ക് ഞാനിപ്പോ വരാം എന്ന് പറഞ്ഞു കണ്ണൂര്‍ വരെ പോയ ചരിത്രം എനിക്കുണ്ടെന്ന് അസൂയാലുക്കള്‍ പറയാറുണ്ട് ...പക്ഷെ പ്രിയ വയനകാര്‍ ഇതിലൊന്നും ഒരു സത്യവും ഇല്ലെന്നു മനസ്സിലാക്കണം ...ഞാന്‍ പോയത് തലശ്ശേരി വരെയാണ് ...കൊഴികോട് നിന്നും തലശ്ശേരി അത്ര ദൂരെയൊന്നും അല്ല എന്ന് എല്ലാര്വര്കും അറിവുള്ളതാ...എന്നാലും എന്നെ മനപൂര്‍വം കരി വാരി തെക്കന്‍ ഇങ്ങനെ ഓരോ കേട്ട് കടകള്‍ ഓരോതര്‍ പൊടിപ്പും തൊങ്ങലും വെച്ച് പറയുക ഒരു സ്ഥിരം പരിപാടി ആകിയിരുന്നു പക്ഷെ ....എന്നെ തല്ലണ്ടമ്മാവ ഞാന്‍ നന്നാവൂല എന്ന് പറഞ്ഞ പോലെ ഞാന്‍ എന്റെ സ്ഥിരം ചെറിയ ചെറിയ നമ്പറും ആയി ജീവിച്ചു പൊയ് കൊണ്ടിരുന്നു ...അതിനിടക്കാണ് നമ്മുടെ ഒരു സുഹുര്തും കമ്മിസിഒനെര് ഓഫീസിലെ സീ ഐ ആയിട്ടുള്ള ക്ലീട്ടെസ് ഭായ് ഒരു വൈകുന്നേരം എന്നെ വിളിക്കുന്നത്...സംഭാഷണം ചുവടെ ചേര്‍ക്കുന്നു..
കളീട്ടൌസ് ഭായ് :ഹല്ലോ സിലീഷേ എന്തൊക്കെ ഉണ്ട് സുഖമാണോ .. നീ എവിടെയാ ???
ഞാന്‍ : ഹല്ലോ ക്ലീട്ടൌസ് ഭായ് എന്തൊക്കെ ഉണ്ട് സുഖമല്ലേ...ഞാനിപ്പോ മാവൂര്‍ പോവുകയാ ബസ്സില
കളീട്ടൌസ് ഭായ് : ഇപ്പൊ എവിടെ എത്തി ???
ഞാന്‍ : ഇപ്പൊ മെഡിക്കല്‍ കോളേജ് എത്തി..എന്തായിരുന്നു അണ്ണാ കാര്യം ???
കളീട്ടൌസ് ഭായ് : ശരിക്കും മെഡിക്കല്‍ കോളേജ് എത്തിയോ ??അത്യാവശ്യം ഒരു കാര്യം ഉണ്ടായിരുന്നു...
ഞാന്‍ :സത്യമായിട്ടും അണ്ണാ....പോലിസിനോടും ഡോക്ടറോടും കള്ളം പറയരുത് എന്നാണല്ലോ. അപ്പൊ ഞാന്‍ അണ്ണനോട് കള്ളം പറയുമോ...... അതേയ് അണ്ണാ... ഞാന്‍ ഇന്ന് വരന്‍ ലേറ്റ് ആവും അപ്പൊ നാളെ കാണാം...
കളീട്ടൌസ് ഭായ് : എന്നാ ശരി
സത്യത്തില്‍ ഞാന്‍ ഓഫീസിന്നു ഇറങ്ങി ബസ് സ്റൊപ്പിലേക്ക് നടന്നു പോവുന്നതേ ഉള്ളായിരുന്നു ...കളീട്ടൌസ് ഭായ് വന്ന എന്റെ സകല പ്ലാനിങ്ങും തകരും എന്നുള്ളത് കൊണ്ടു ആര്‍കും ഉപദ്രവം ഇല്ലാത്ത ഒരു നുണ പറയാന്‍ നോക്കിയതാ ഞാന്‍ എന്ന പാവം യുദിസടിരന്‍ ..
അങ്ങിനെ സ്തിതസ്വധമായ കള്ളം പറയാനുള്ള എന്റെ കഴിവിനെ മനസ്സില്‍ അഭിനന്ദിച്ചു കൊണ്ട്.ബ്രാവോ സിലീഷ് യു ആര്‍ എ ഗ്രേറ്റ് മാന്‍ എന്ന് സ്വയം പൊക്കി പറഞ്ഞു . ഒരാളെ പറ്റിച്ചതിന്റെ സന്തോഷത്തില്‍ ഒരു കൊച്ചു ചിരിയും പാസ്സാക്കി ഞാന്‍ .
..
അങ്ങിനെ മൊബൈല്‍ ഫോനെ കട്ട് ചെയ്തു പോക്കറ്റില്‍ ഇട്ടു ബസ് സ്റ്റോപ്പ് ലക്‌ഷ്യം വെച്ച് നടന്നു തുടങ്ങി..
പക്ഷെ ദൈവം എന്ന മഹാന്‍ എപ്പോളും സൂപ്പൊര്ട ചെയ്യണം എന്നില്ലല്ലോ..
ബസ് സ്റ്റോപ്പില്‍ എത്തിയപ്പോ അവിടെ പോലീസെ വണ്ടിയില്‍ കാലും വെച്ച് കളീട്ടൌസ് ഭായ് എന്നെ നോക്കി ഒരു ചിരി ചിരിച്ചു ...ഒരു കൊല ചിരി ...അത്രേം നേരം ഞാന്‍ നടന്നു വരുന്നതും നോക്കി എന്നോട് ഫോണില്‍ സംസാരിച്ചു എന്നെ പറ്റിച്ച കളീട്ടൌസ് ഭായ്യെ കുറിച്ച് ആലോചിക്കുമ്പോ ഇപ്പോളും എനിക്ക് മനസ്സില്‍ ചിരി വരാറുണ്ട് ...കളീട്ടൌസ് ഭായ് എന്നോട് ചിരിച്ച കൊല ചിരി അല്ല ....ഒരു സൈക്ലെന്നു വീണ ചിരി

സുരേഷിന്റെ ഇന്റര്‍നെറ്റ് കഫെ
സുരേഷിന്റെ ഇന്റര്‍നെറ്റ് കാഫെയില്‍ ഞങ്ങള്‍ കൂട്ടുകാര്‍ സ്ഥിരം ഒത്തു കൂടുന്നതാണ് വൈകുന്നേരങ്ങളില്‍ അവിടെ വായില്‍ നോട്ടവും കത്തിയടിയും പാര വെപ്പും കുതികാല്‍ വെട്ടും പിന്നെ കണ്ടവന്റെ പോക്കെറ്റ് കീറി ചെലവ് ചെയ്യിക്കലും ഒക്കെയാണ് സ്ഥിരം വിനോദങ്ങള്‍ . അങ്ങിനെ സകലമാന ഉടയിപ്പും ആയി ജീവിച്ചു പോവുന്ന ചെറുപ്പക്കാര്‍ ഒത്തു കൂടുന്ന സ്ടലമായത് കൊണ്ട് പെണ്പില്ലേര്‍ അതികവും ആ ഭാഗത്തേക്ക് വരാറില്ല :). സുരെഷിനനെങ്ങില്‍ ഞങ്ങളെ പിണക്കി വിടാനും വയ്യാത്ത അവസ്തയിലാണ്..ഒരു ദിവസം ഞാന്‍ നേരത്തെ കാലത്തെ ജോലിയും മതിയാക്കി അവന്റെ കാഫെയില്‍ എത്തി എന്റെ സ്ഥിരം വിനോദമായ ഓസിനു ബ്രൌസ് ചെയ്യുക എന്നാ പരിപാടി തുടങ്ങി കഴിഞ്ഞിരുന്നു . അപ്പോളാണ് ഒരു പറ്റം പിള്ളേര്‍ നര്സേരി സ്കൂള്‍ വിട്ടത് പോലെ ഓടി ചാടി വന്നത്..വായില്‍ കൊള്ളാത്ത ഇംഗ്ലീഷും പറഞ്ഞു വന്നപ്പോ സംഗതി പന്തിയല്ല എന്ന് കണ്ട ഞാന്‍ മെല്ലെ സ്ഥാലം കാലിയാക്കി കൊടുത്തു .വല്ല മലയാളത്തിലും ആയിരുന്നു എന്നെ ചീത്ത വിളിച്ചതെങ്ങില്‍ കാണായിരുന്നു കണ്‍ട്രി ഫെല്ലൌസ്. പണ്ട് വീടിന്നു സ്കൂളില്‍ പോവാന്ന് പറഞ്ഞു പാതി വഴിയില്‍ കാരംസ് കളിച്ചിരുന്നതിന്റെ ബുദ്ദിമുട്ടു അപ്പൊള ഓര്‍മ വന്നത് . .കാണാന്‍ കാഴ്ചയില്‍ സുന്ദരികളായ തരുനിമാനികള്‍ ആയതു കൊണ്ട് ഞാന്‍ പിന്നെ അവരെകാള്‍ ഒട്ടും സ്റ്റാന്‍ഡേര്‍ഡ് കുറക്കുകയും ചെയ്യരുതല്ലോ അത് കൊണ്ടു ഇംഗ്ലീഷില്‍ തന്നെ അറിയാവുന്ന കുറച്ചു തെറികള്‍ ചിരിച്ചു കൊണ്ടു തന്നെ മനസ്സില്‍ വിളിച്ചു....... എന്റടുത്ത അവരുടെ കളി. അങ്ങിനെ ആ പരിപാടി കഴിഞ്ഞപ്പോ താഴെ ഇറങ്ങി എങ്ങിനെ സുരേഷിനെ ബുദ്ടിമുട്ടിക്കം എന്ന അടുത്ത പരിപാടി തുടങ്ങികന്ഴിഞ്ഞു അപ്പോളാണ് അവന്‍ പ്രിന്റ് ചെയ്തു വെച്ച ഫാമിലി ഫോടോ ആല്‍ബം എന്റെ കണ്ണില്‍ പെട്ടത്. അത് നോക്കി സമയം കൊന്നു കൊണ്ടു ഇരിക്കുമ്പോളാണ് ഫിറോസ് വരുന്നത്. അങ്ങിനെ ഞങ്ങള്‍ ഫോട്ടോസ് നോക്കി കൊണ്ടിരിക്കുന്നതിന്റെ ഇടയില്‍ ഒരു ഫോടോ കണ്ടപ്പോ സുരേഷിനോട് ഫിറോസിന്റെ ഒരു കമന്റ്. ഡാ ഈ പെണ്നെതാട കൊള്ളാമല്ലോ കിടിലം...നിന്റെ ലൈന്‍ വല്ലോം ആണോടാ .......കൂടെ ഇരിക്കുന്ന എന്നോട് ഒരു വാക്ക് പോലും പറയാതെ ഇത്രേം വല്യ ഒരു ചോദ്യം അവന്‍ ചോദിക്കും എന്ന് ഞാന്‍ സ്വപ്നേപി കരുതിയിരുന്നില്ല.
.പക്ഷെ അതികം താമസിക്കാണ്ടി വന്നില്ല സുരേഷിന്റെ മറുപടി വന്നു...
.ഡാ തെണ്ടി അതെന്‍റെ പെങ്ങളാട................................
പിന്നെ കുറച്ചു മാസത്തേക്ക് ഫിറോസിനെ കാഫെയില്‍ കണ്ടിട്ടില്ല...
http://www.amazon.in/b?node=1592905031&ref_=as_acmain_dotd&tag=httpbladevasu-21

അതിക പ്രസംഗം
അങ്ങിനെ ഒരു വാശിക്ക് തുടങ്ങിയതാണ് ഈ ബ്ലോഗിങ് .അവനെന്നോട് പറയുവ അവന്റെ ബ്ലോഗിന് വല്യ ഡിമാന്റ് ആണെന്ന്....അപ്പൊ ഞാനും വിചാരിച്ചു ഒന്ന് പ്രശസ്തനവണം ഇങ്ങനെയൊക്കെ നടന്നാ പോരാ എന്ന് .എന്നാലും വിട്ടു കൊടുക്കരുതല്ലോ...എനിക്കും പ്രശസ്തന്‍ ആവണമല്ലോ...അപ്പൊ എന്തായാലും ഞാന്‍ അങ്ങ് അങ്ക കളത്തിലേക്ക് ഇറങ്ങി .പക്ഷെ എന്തോന്ന് എഴുതി നാടുകരെ പറ്റിക്കും എന്ന് ഓര്‍ത്തപ്പോള ഒരു പുന്നാക്കും തലയില്‍ ഉദിക്കുന്നില്ല എന്നുള്ള നഗ്ന സത്യം മനസ്സിലായത്. .വഴിയെ പോയ പാമ്പിനെ എടുത്തു തോളത്തിട്ടു കടിച്ചോ എന്ന് പറഞ്ഞ പോലെ യോ ഭഗവാനെ എന്റെ സ്ഥിതി എന്നായി ഇപ്പൊ എന്റെ അവസ്ഥ .എന്തായാലും കച്ചയും കെട്ടി ഇറങ്ങി . നനഞു ,ഇനികുളിച്ചു കേറാം അല്ലെങ്ങില്‍ മുങ്ങി ചാവം എന്നുള്ള സ്ഥിരം ഐഡിയ തന്നെ എടുത്തു ..എന്ടടുതാ അവന്റെ കളി .അങ്ങിനെ തുടങ്ങിയതാണ് ഈ ബ്ലോഗ് ..ഈ ബ്ലോഗ് എഴുതിയ പേരില്‍ എന്നോട് വല്ലതും പറയുവാനോ പ്രവര്തിക്കുവനോ ഉണ്ടെങ്കില്‍ ഞാന്‍ കൊറേ കാലത്തേക്ക് ഇവിടെയൊന്നും ഉണ്ടാവില്ല...നിങ്ങള്‍ എല്ലാം എന്റെ ആ മഹാനായ കൂടുകാരന് കൊടുത്തേക്കു...അവനാണല്ലോ എന്നെ കൊണ്ട് ഈ കടും കൈ ചെയ്യിച്ചത്..
ഇനി എന്റെ ബ്ലോഗ് സ്ഥിരം വായിച്ചു പുളകിത കണ്ജ്ജുകമാനിയന്‍ നിങ്ങളെല്ലാവരും ദിവസവും ഈ വഴി വരുമല്ലോ അല്ലെ...
വിശ്വസ്തതയോടെ.
എന്ന് സ്വന്തം ഞാന്‍

Subscribe to:
Comments (Atom)