Thursday, June 10, 2010

എയര്‍ ഹോസ്റെസ്

വിമാന യാത്ര പണ്ട് മുതലേ എനിക്ക് ഇഷ്ടമില്ല .പറയുന്നത് കേട്ട തോന്നും ചെറുപ്പത്തില്‍ സ്കൂളില്‍ പോവുന്നത് വരെ വിമാനത്തില്‍ ആയിരുന്നു എന്ന് ..ഈ സാധനം പറന്നു പൊങ്ങിയ എവിടെ ചെന്ന് ഇറങ്ങും എന്ന് ഭഗവാനെ അറിയൂ.. പ്രതെയ്കിച്ചു അത് ആഫ്രിക്കയിലേക്കുള്ള ഫ്ലൈറ്റ് ആണെങ്ങില്‍ പറയുകയും വേണ്ട ..പക്ഷെ എന്ത് ചെയ്യാം പോവാതെ നിവര്‍ത്തി ഇല്ലല്ലോ..അത് കൊണ്ട് തന്നെ അതില്‍ കേറിയ പിന്നെ ഞാന്‍ വളരെ ചുരുക്കം മാത്രമേ സ്വബോടതോടെ ഉണ്ടാവരുള്ള്...അസൂയാലുക്കള്‍ പലതും പറയും ഓസിനു കിട്ടുന്നത് കൊണ്ടാണ് ഇങ്ങനെ കുടിക്കുന്നതെന്നൊക്കെ പറയും...എങ്ങിനെ കുടിക്കതിരിക്കും .... അപ്സരസുകളെ പോലെ ഉള്ള തരുനിമാനികള്‍ വന്നു എന്താ ചേട്ടാ ഒന്നും കഴിക്കാതെ രണ്ടു പെഗ് അടിചൂടെ എന്ന് ചോദിക്കുമ്പോ എങ്ങിനെ വേണ്ട എന്ന് പറയും ..അങ്ങിനെ കുടിച്ചു കുടിച്ചു ചിലപ്പോ കോണ് തെറ്റി പോവുന്നത് മനുഷ്യ സഹചം.സത്യം പറയാലോ ഒരു പെഗ് ചോദിക്കുമ്പോ വിത്ത്‌ ഐസ് ഓര്‍ വിത്തൌട്ട് ഐസ് എന്ന് എന്റെ ഭാര്യാ പോലും ചോദിക്കാറില്ല.. അത്രേം സ്നേഹത്തോടെ തരുമ്പോ എങ്ങിനെ വേണ്ട മോളെ എന്ന് പറയും.ഞാന്‍ കുടിക്കാറില്ല എന്ന് പറയും നമ്മുടെ സ്ടാട്ടസിനു മോശമല്ലേ ..അപ്പൊ കിട്ടുന്നതൊക്കെ മേടിച്ചു കുടിച്ചു പോവും..അങ്ങിനെ ഒരു പ്രാവശ്യം എമിരേറ്റ്സ് വിമാനത്തില്‍ ദുബായ്‌ നിന്നും ഗാനയിലെക്ക്ക് പോവുന്ന വഴി ഒരു മാലാക (എയര്‍ ഹോസ്റ്റെസ് ) വന്നെന്നെ ഭയങ്കരമായ സ്വീകരണം ഞാന്‍ ഒരു വീ ഐ പീ ആണെന്ന് എങ്ങിനെയോ മനസ്സിലാക്കിയത്‌ കൊണ്ടാവും ...ചേട്ടാ ചേട്ടനെന്താ വേണ്ടത് ഒരു പെഗ് എടുക്കട്ടെ...കുടിക്കാതെ ചേട്ടനെ ഞാന്‍ വിടൂല എന്ന് ഒറ്റ നിര്‍ബന്ദം...സത്യം പറയാലോ എന്റെ ഭാര്യാ പോലും ഇത്രേം സ്നേഹത്തോടെ എന്നെ നിര്‍ബണ്ടിക്കാറില്ല...ആ കുട്ടിയെ വിഷമിപ്പിക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല..അങ്ങിനെ ഒരു ഡബിള്‍ ലാര്‍ജ് മേടിച്ചു അടിച്ചു കഴിഞ്ഞപ്പോ പിന്നേം വന്നു നിര്‍ബണ്ടിക്കാന്‍ തുടങ്ങി ...ഇങ്ങനെ ആണേല്‍ ഈ ഫ്ലൈറ്റ് ഒരു മാസത്തേക്ക് ഗാനയില്‍ ഇതല്ലേ എന്ന് വരെ വിചാരിച്ചു പൊയ്.
അങ്ങിനെ എന്റെ സോമരസ പാനം നിര്ബാടം തുടര്‍ന് കൊണ്ടിരുന്നു ...അവരാനെങ്ങില്‍ എന്നെ നിര്‍ബണ്ടിച്ചും കൊണ്ടിരുന്നു..
അവസാനം കഥാ നായികാ മലാക വന്നെന്നോടു ചോദിച്ചു ചേട്ടാ ചേട്ടന് കാപി വേണോ എന്ന്..
( ഞാന്‍ മനസ്സില്‍ വിചാരിച്ചു ഭഗവാനെ ഇവരുടെ ബാര്‍ ഞാന്‍ ഒറ്റയ്ക്ക് ഇത്ര പെട്ടന്ന് കാലിയക്കിയോ എന്ന് ...എന്നിട്ട് മനസ്സില്‍ പറഞ്ഞു ബാലെ ഭേഷ്‌ സിലീഷ് യു ആരെ ഗെറ്റിംഗ് ബെറ്റര്‍ )
കാപിയെങ്ങില്‍ കാപി കൊണ്ട് വാ കുഞ്ഞാടെ എന്ന് ഞാനും .പാഷാണം വേണമോ എന്ന് ചോദിച്ചാലും വേണം എന്ന് പറയുമായിരുന്നു ..
കാപി കപ്പില്‍ ഒഴിച്ച് കഴിഞ്ഞപ്പോ എനിക്കൊരു സംശയം കപ്പ്‌ തല കുത്തനെ ആണോ പിടിചിരിക്കുന്നതെന്ന് ......(കുടിച്ച വിസ്കി എല്ലാം തലയ്ക്കു പിടിച്ചെന്നു മനസ്സിലായി )
എന്റെ സംശയം വളരെ കൂലുന്കുഷമായി കൂടി വരന്‍ തുടങ്ങി.അടുത്തിരിക്കുന്ന മഹാന്റെ തല്ലു മേടിച്ചു വെക്കാന്‍ ഒരു പേടിയുള്ളതു കൊണ്ട് ഞാന്‍ ആ പരീക്ഷണം നടത്തിയില്ല ..അങ്ങിനെ അവള് പിന്നേം വന്നപ്പോ ഞാന്‍ പരീക്ഷണം രണ്ടും കല്പിച്ചങ്ങു നടത്തി ...കപ്പ്‌ നേരത്തേ തല കുത്തനെയ വെച്ചത് നേരെ വെച്ച് ഒഴിച്ച് താ എന്ന് പറഞ്ഞു കപ്പ്‌ ഒറ്റ തിരിക്കല്‍ ..കപ്പിലെ കാപി മുഴുവന്‍ കൂടെ ഉണ്ടായിരുന്ന വെള്ളകരന്റെം മലകയുടെം മേലും .എന്ത് കൊണ്ടോ എന്നറിഞ്ഞൂടാ ആ വെള്ളകാരന് എന്നെ തല്ലാന്‍ തോന്നിയതും ഇല്ല...കൊലപാതക കുറ്റത്തിന് ജയിലില്‍ കിടക്കുന്നത് ഒര്താവും തല്ലഞ്ഞത്
പിന്നെ അവളെ ആ വഴിക്ക് കണ്ടിട്ടില്ല .

ഗുണപാഠം ....വിമാനത്തില്‍ കേറിയാല്‍ വെള്ളടിച്ചു കഴിഞ്ഞു കാപി കുടിക്കരുത് ..

4 comments:

  1. hahahha! ithu nadannathano?.............air hostess nte valayil veenu avasanam sharikkum air il aayi alley......air il koodi aadi ulanju valanju.......

    ReplyDelete
  2. hoooo maalakha nirbenthichal matram kudikkunna oru kunjeee......nattil 10 roopakku vattadichu nadannavana.....thamara vasu enna peru mattil blade vasu ennakkiyal sileeshee mone nee nee allathe avillee.......

    ReplyDelete
  3. nattil 10 roopakku vattadichu nadannavana.....thamara vasu enna peru ....Ninu said yathu sthayam nahn kandathaaaaaaaaaaa vatadichu odayil kidkaunathu

    ReplyDelete
  4. oodayil aayirunnel ok........... kidanna sthalangalokke nalalodu paryan pattoo.......... ethra divsam nhan police stationil poyi jamyam eduthittundu............ ethoo SI adichathu marmathil konda thady angane aayi poyathu.........

    enthayalum blog kollam.......... keep it up....:)

    ReplyDelete