Wednesday, June 9, 2010

കൊല ചിരി

ഒരു ബിസിനസ്‌ നടത്തികൊണ്ട് പോവാനുള്ള ബുദ്ടിമുട്ടുകള്‍ ബിസിനസ്‌ നടത്തിയാലെ മനസ്സിലാവു എന്ന് എനിക്ക് മനസ്സിലായത് .എന്റെ സെക്കന്റ്‌ അറ്റെമ്പ്ടിലാണ് ....സാദാരണയായി ഓഫീസിന്നു പുറമേ എവിടേലും പോവുകയണേല്‍ ഞാനിപ്പോ വരം നീ ഒന്ന് ഇവിടെ ഇരിക്കണേ എന്ന് പറഞ്ഞു ഏതേലും മഹാപാപിയെ കടയില്‍ നിര്‍ത്തി മുങ്ങുക എന്റെ ഒരു സ്ഥിരം എര്പാട് ആയിരുന്നു. അത് കൊണ്ടു തന്നെ എന്നെ പറ്റി അറിവുള്ള ആരോടെങ്ങിലും അങ്ങിനെ പറഞ്ഞ അവരെ കണ്ടു പിടിക്കാന്‍ പേപ്പറില്‍ പരസ്യം കൊടുക്കണ്ട അവസ്ഥായാണ് ....എന്ത് കൊണ്ടോ അവര്കൊക്കെ അത്രയും വിശ്വാസമാണ് എന്നെ . എന്തായാലും എന്നെ കുറ്റം പറയാന്‍ പറ്റൂല കാരണം ഒരു പാവം സഹോദരന്‍ അവന്റെ കഷ്ടകാലത്തിനു ഒരു ദിവസം വന്നപ്പോ അവനോടു. ഡാ നീ ഇവിടെ നിക്ക് ഞാനിപ്പോ വരാം എന്ന് പറഞ്ഞു കണ്ണൂര്‍ വരെ പോയ ചരിത്രം എനിക്കുണ്ടെന്ന് അസൂയാലുക്കള്‍ പറയാറുണ്ട് ...പക്ഷെ പ്രിയ വയനകാര്‍ ഇതിലൊന്നും ഒരു സത്യവും ഇല്ലെന്നു മനസ്സിലാക്കണം ...ഞാന്‍ പോയത് തലശ്ശേരി വരെയാണ് ...കൊഴികോട് നിന്നും തലശ്ശേരി അത്ര ദൂരെയൊന്നും അല്ല എന്ന് എല്ലാര്വര്കും അറിവുള്ളതാ...എന്നാലും എന്നെ മനപൂര്‍വം കരി വാരി തെക്കന്‍ ഇങ്ങനെ ഓരോ കേട്ട് കടകള്‍ ഓരോതര്‍ പൊടിപ്പും തൊങ്ങലും വെച്ച് പറയുക ഒരു സ്ഥിരം പരിപാടി ആകിയിരുന്നു പക്ഷെ ....എന്നെ തല്ലണ്ടമ്മാവ ഞാന്‍ നന്നാവൂല എന്ന് പറഞ്ഞ പോലെ ഞാന്‍ എന്റെ സ്ഥിരം ചെറിയ ചെറിയ നമ്പറും ആയി ജീവിച്ചു പൊയ് കൊണ്ടിരുന്നു ...അതിനിടക്കാണ്‌ നമ്മുടെ ഒരു സുഹുര്തും കമ്മിസിഒനെര് ഓഫീസിലെ സീ ഐ ആയിട്ടുള്ള ക്ലീട്ടെസ് ഭായ് ഒരു വൈകുന്നേരം എന്നെ വിളിക്കുന്നത്‌...സംഭാഷണം ചുവടെ ചേര്‍ക്കുന്നു..

കളീട്ടൌസ് ഭായ് :ഹല്ലോ സിലീഷേ എന്തൊക്കെ ഉണ്ട് സുഖമാണോ .. നീ എവിടെയാ ???
ഞാന്‍ : ഹല്ലോ ക്ലീട്ടൌസ് ഭായ് എന്തൊക്കെ ഉണ്ട് സുഖമല്ലേ...ഞാനിപ്പോ മാവൂര്‍ പോവുകയാ ബസ്സില
കളീട്ടൌസ് ഭായ് : ഇപ്പൊ എവിടെ എത്തി ???
ഞാന്‍ : ഇപ്പൊ മെഡിക്കല്‍ കോളേജ് എത്തി..എന്തായിരുന്നു അണ്ണാ കാര്യം ???
കളീട്ടൌസ് ഭായ് : ശരിക്കും മെഡിക്കല്‍ കോളേജ് എത്തിയോ ??അത്യാവശ്യം ഒരു കാര്യം ഉണ്ടായിരുന്നു...
ഞാന്‍ :സത്യമായിട്ടും അണ്ണാ....പോലിസിനോടും ഡോക്ടറോടും കള്ളം പറയരുത് എന്നാണല്ലോ. അപ്പൊ ഞാന്‍ അണ്ണനോട് കള്ളം പറയുമോ......
അതേയ് അണ്ണാ... ഞാന്‍ ഇന്ന് വരന്‍ ലേറ്റ് ആവും അപ്പൊ നാളെ കാണാം...
കളീട്ടൌസ് ഭായ് :
എന്നാ ശരി




സത്യത്തില്‍ ഞാന്‍ ഓഫീസിന്നു ഇറങ്ങി ബസ്‌ സ്റൊപ്പിലേക്ക് നടന്നു പോവുന്നതേ ഉള്ളായിരുന്നു ...കളീട്ടൌസ് ഭായ് വന്ന എന്റെ സകല പ്ലാനിങ്ങും തകരും എന്നുള്ളത് കൊണ്ടു ആര്‍കും ഉപദ്രവം ഇല്ലാത്ത ഒരു നുണ പറയാന്‍ നോക്കിയതാ ഞാന്‍ എന്ന പാവം യുദിസടിരന്‍ ..

അങ്ങിനെ സ്തിതസ്വധമായ കള്ളം പറയാനുള്ള എന്റെ കഴിവിനെ മനസ്സില്‍ അഭിനന്ദിച്ചു കൊണ്ട്.ബ്രാവോ സിലീഷ് യു ആര്‍ എ ഗ്രേറ്റ്‌ മാന്‍ എന്ന് സ്വയം പൊക്കി പറഞ്ഞു . ഒരാളെ പറ്റിച്ചതിന്റെ സന്തോഷത്തില്‍ ഒരു കൊച്ചു ചിരിയും പാസ്സാക്കി ഞാന്‍ .
..
അങ്ങിനെ മൊബൈല്‍ ഫോനെ കട്ട്‌ ചെയ്തു പോക്കറ്റില്‍ ഇട്ടു ബസ്‌ സ്റ്റോപ്പ്‌ ലക്‌ഷ്യം വെച്ച് നടന്നു തുടങ്ങി..

പക്ഷെ ദൈവം എന്ന മഹാന്‍ എപ്പോളും സൂപ്പൊര്ട ചെയ്യണം എന്നില്ലല്ലോ..

ബസ്‌ സ്റ്റോപ്പില്‍ എത്തിയപ്പോ അവിടെ പോലീസെ വണ്ടിയില്‍ കാലും വെച്ച് കളീട്ടൌസ് ഭായ് എന്നെ നോക്കി ഒരു ചിരി ചിരിച്ചു ...ഒരു കൊല ചിരി ...അത്രേം നേരം ഞാന്‍ നടന്നു വരുന്നതും നോക്കി എന്നോട് ഫോണില്‍ സംസാരിച്ചു എന്നെ പറ്റിച്ച കളീട്ടൌസ് ഭായ്യെ കുറിച്ച് ആലോചിക്കുമ്പോ ഇപ്പോളും എനിക്ക് മനസ്സില്‍ ചിരി വരാറുണ്ട് ...കളീട്ടൌസ് ഭായ് എന്നോട് ചിരിച്ച കൊല ചിരി അല്ല ....ഒരു സൈക്ലെന്നു വീണ ചിരി

5 comments:

  1. ha ha ha........... kalakki..........:) eniyum ezhuthu... bhavukangal

    ReplyDelete
  2. mmm... chottayile sheelam chudila vare.. :P ingane irikum.. manushyare pattikkan irangiyal.. a chiri onnu kanan pattiyillallo..oru photoyum koodi idamayirunnu

    ReplyDelete
  3. ബസ്‌ സ്റ്റോപ്പില്‍ എത്തിയപ്പോ അവിടെ പോലീസെ വണ്ടിയില്‍ കാലും വെച്ച് കളീട്ടൌസ് ഭായ് എന്നെ നോക്കി ഒരു ചിരി ചിരിച്ചു ...ഒരു കൊല ചിരി ...... hihihi kalaki

    ReplyDelete
  4. ith vaayich njaanum chirichu ... oru kolachiriiiiii :D :D :D

    ReplyDelete
  5. hhahahhahaha! ..............gollaam±

    ReplyDelete